കൊടുവള്ളി: കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഫിറോസ് മണ്ഡലത്തിലെ ക്യാമ്പസുകളിൽ പ്രചാരണത്തിന് എത്തി. ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് നരിക്കുനി, ഗോൾഡൻ ഹിൽസ് ആർട്സ് സയൻസ് കോളേജ് എളേറ്റിൽ, സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. ആർട്സ് സയൻസ് കോളേജ് കൊടുവള്ളി, കെ.എം.ഒ ആർട്സ് സയൻസ് കോളേജ് കൊടുവള്ളി, ഐ.എച്ച്.ആർ.ഡി കോളേജ് താമരശ്ശേരി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. എം.നസീഫ്, ഫസൽ പാലങ്ങാട്, കെ.ടി. റഊഫ്, നൗഫൽ പുല്ലാളൂർ, അൻഷിദ് മലയിൽ, റാഷിദ് കാരക്കാട്, മിസ്ബാഹ് കൈവേലിക്കടവ്, റാഷിദ് സബാൻ, കിരൺ, അഭിജിത്ത് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |