ബാലുശ്ശേരി: എൽ.ഡി.എഫ് ബാലുശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ.എം. സച്ചിൻ ദേവ് തിരഞ്ഞെടുപ്പ് പര്യടനം നടത്തി. വിവിധ ഇടങ്ങളിലെത്തി കിടപ്പുരോഗികളെ കണ്ടു. നാടകസിനിമ നടി സരസ ബാലുശേരിയെ സന്ദർശിച്ചു. കോട്ടൂരിലെ ഹരിത കർമ്മ സേനാംഗങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കൂട്ടാലിട ടൗണിലെ ചുമട് തൊഴിലാളികൾ സ്ഥാനാർത്ഥിയെ ഷാളണിയിച്ചു. കോട്ടൂർ പഞ്ചായത്ത് ഓഫീസ്, അവിടനല്ലൂർ എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെത്തി. ഉള്ള്യേരിയിൽ നടക്കുന്ന സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലെ പ്രധാന നാളികേര സംഭരണശാലയായ മന്ദങ്കാവ് കേരഫെഡ് കോംപ്ലക്സിലെത്തിയ സ്ഥാനാർത്ഥിയെ തൊഴിലാളികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |