കോഴിക്കോട്: നൂറലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബീച്ചിൽ നടന്ന മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര കേരളമാണിതെന്ന് പറഞ്ഞ് തലയുയർത്തി നടക്കാനുള്ള സാഹചര്യമുണ്ടാകും. എൽ.ഡി.എഫ് തകർത്ത കേരളത്തെ യു.ഡി.എഫ് പുനസൃഷ്ടിക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യരന്റികൾ നടപ്പാക്കും. ചികിത്സ ചെലവ് നേർ പകുതിയാക്കുമെന്നും പറഞ്ഞു. യുവാക്കൾ തൊഴിൽ തേടി വിദേശത്ത് പേകേണ്ടിവരില്ല. യുവാക്കൾക്ക് സംരംഭം തുടങ്ങാൻ അഞ്ച് ലക്ഷം വരെ പലിശരഹിത വായ്പ നൽകുമെന്നും പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ സാഹചര്യം തിരഞ്ഞെടുപ്പിൽ തരംഗമാകുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജി. സുധാകരനടക്കം പുറത്തുപോയതിനെ തുടർന്നുള്ള പരാജയഭീതി പിണറായിയെ അലട്ടുന്നുണ്ട്. 200 ബാറുകൾക്ക് ലെെസൻസ് നീട്ടി. സമയ പരിധി വർദ്ധിപ്പിച്ചെന്നും പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എൽ.ഡി.എഫ് സർക്കരിനെ ജനങ്ങൾ പുറത്താക്കുമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. നൂറിലധികം സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ സ്വന്തം കഴിവില്ലായ്മ തെളിയിച്ചിരിക്കുകയാണ്. നാടിന്റെ മുഖഛായ മാറ്റാനുള്ള അജണ്ടയുമായാണ് യു.ഡി.എഫ് രംഗത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. പ്രവീൺകുമാർ, കെ. ജയന്ത്, ഫെെസൽ ബാബു അടക്കമുള്ള സ്ഥാനാർത്ഥികളും നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
മയക്കുമരുന്ന് കേസിൽ കേരളം രണ്ടാം സ്ഥാനത്ത്: ഖാർഗെ
10 വർഷമായി കേരളത്തിൽ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാദ്ധ്യത വർദ്ധിപ്പിച്ചതുമാണ് സർക്കാരിന്റെ നേട്ടമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോഴിക്കോട് ബീച്ചിൽ നടന്ന റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള മോഡൽ തകർത്ത പിണറായി സർക്കാർ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി. മയക്കുമരുന്ന് കേസിൽ പഞ്ചാബ് കഴിഞ്ഞാൽ കേരളമാണ്. ആരോഗ്യ മേഖല തകരുകയും യോഗ്യതയില്ലാത്തവരെ പിൻവാതിലിലൂടെ ജോലിയിൽ തിരുകിക്കയറ്റുകയും ചെയ്യുന്നു. ശബരിമലയിൽ ദൈവത്തെ പോലും വെറുതെ വിട്ടില്ല. സ്വർണക്കൊള്ള നടത്തിയ പ്രതികൾക്ക് മുഴുവൻ രക്ഷപെടാൻ സർക്കാർ അവസരം നൽകിയെന്ന് ഓൺലൈൻ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയും വിമർശിച്ചു. വിദേശത്തുനിന്ന് മടങ്ങി വരുന്ന പ്രവാസികൾക്കായി ഒരു പദ്ധതിയും സർക്കാരിന്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |