കെട്ടാങ്ങൽ: വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിച്ച് നൽകാത്തതിൽ ഉപഭോക്താക്കൾ കെട്ടാങ്ങൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു. വെള്ളലശ്ശേരി ഏറാടിപറമ്പത്ത്, കാരോത്തിങ്ങൽ ഭാഗങ്ങളിൽ താമസിക്കുന്നവരാണ് ചാത്തമംഗലത്തുള്ള കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചത്. 2022 മുതൽ നിരവധി അപേക്ഷകൾ ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും പരിഹാരം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് , വാർഡ് മെമ്പർ സുബൈദ, ഉപഭോക്തൃ ഫോറം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ വെള്ളശ്ശേരി, അഷ്റഫ് ഇ പി, ജലീൽ കെ, ഷറഫുദ്ധീൻ, മുഹമ്മദ് ഫൈസി, അബ്ദുറഹിമാൻ ഇ പി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |