മുക്കം: മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മുക്കം നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണപ്രവർത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം അഗസ്ത്യൻമുഴിയിൽ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി നിർവഹിച്ചു. സി.എ പ്രദീപ് കുമാർ, റാഷിദ് കുന്നത്ത്, ബിന്ദു. കെ.പി, മനീഷ ഉള്ളാട്ടിൽ, റൈനിഷ് നീലാംബരി, ഷജീഷ് വായലത്ത്, ശിവൻ വളപ്പിൽ, സുഹറ വഹാബ്, ബിന്ദു രാജൻ, കാഞ്ചനമാല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |