രാമനാട്ടുകര: മാലിന്യമുക്ത നവ കേരളം, സ്വച്ച് സർവേഷൻ പദ്ധതികളുടെ ഭാഗമായി രാമനാട്ടുകര നഗരസഭയിലെ ജലസ്രോതസുകൾ ശുചീകരിക്കുന്നതിന് മുന്നോടിയായി പഠന യാത്ര സംഘടിപ്പിച്ചു. നഗരസഭയുടെ വടക്ക് - പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന ചാലിയാറിലൂടെ നഗരസഭാ ചെയർപേഴ്സൺ കല്ലട മുഹമ്മദലിയുടെ നേതൃത്വത്തിൽ നഗരസഭ വികസന കാര്യസ്ഥിരം സമിതി ചെയർപേഴ്സൺ കെ.കെ മുഹമ്മദ് കോയ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി, കൗൺസിലർമാരായ വി അബ്ദുല്ലത്തീഫ്, പി ആയിഷ ജെസ്ന, ക്ലീൻ സിറ്റി മാനേജർ ഷജിൽ കുമാർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് പഠനയാത്ര നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |