വടകര: മേഘനാദൻ അഴിയൂരിന്റെ തറയും പറയുമെന്ന രണ്ടാമത്തെ കവിതാ സമാഹാരം അഴിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി ചിത്രകാരൻ രമേശ് രജ്ഞനത്തിന് നൽകി പ്രകാശനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ കെ.എ റഹീം അദ്ധ്യക്ഷത വഹിച്ചു. വി.പി പ്രഭാകരൻ പുസ്തക പരിചയം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ലീല, പി.ശ്രീധരൻ,ബാബുരാജൻ ചാക്യേരി,കെ സുകുമാരൻ കല്ലറോത്ത്, പ്രദീപ് ചോമ്പാല, സുജിത്ത് ബി അഴിയൂർ,എ വിജയരാഘവൻ, മുബാസ് കല്ലേരി, ഷാജിത്ത് കൊട്ടാരത്തിൽ, കവി മേഘനാദൻ , നിർമൽ അഴിയൂർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |