SignIn
Kerala Kaumudi Online
Friday, 07 August 2026 4.35 AM IST

വാർഷികാഘോഷം സമാപിച്ചു

photo
ജാസ്മിൻ ആർട്സ് അക്കാദമി വാർഷികാഘോഷം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മംഗൾ ദാസ് ത്രിവേണി ഉദഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ജാസ്മിൻ മ്യൂസിക് അക്കാഡമിയുടെ ഒരു മാസം നീണ്ടു നിന്ന ഒന്നാം വാർഷികാഘോഷം സമാപിച്ചു. അന്തരിച്ച ഗായിക എസ്. ജാനകിയുടെ സ്‌മരണയിൽ അവരുടെപാട്ടുകൾ ആലപിച്ചു കൊണ്ട് ഗായികമാർ ഗാനാഞ്ജലിയും അർപ്പിച്ചു. ലഹരിക്കെതിരെ സന്ദേശം നൽകുന്ന ലഘുനാടകം " വേണ്ട ബ്രോ" അരങ്ങേറി. ഉദ്ഘാടന സമ്മേളനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണിയും സമാപന സമ്മേളനം എട്ടാം വാർഡ് മെമ്പർ സുമ വെള്ളച്ചാലൻ കണ്ടിയും ഉദ്ഘാടനം ചെയ്തു. പ്രകാശ് കരുമല, മോഹനൻ എ.പി, എം. പ്രേമ, റീജ വി.കെ, ഷേബി പാറയ്ക്കൽ പ്രസംഗിച്ചു. ഗാനമേള, നൃത്ത നൃത്യങ്ങൾ എന്നിവയും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL