കൊല്ലങ്കോട്: പ്രമുഖ സാമൂഹ്യ പ്രവർത്തകനും അദ്ധ്യാപകനുമായ ചിദംബരൻ കുട്ടിക്ക് ഈ വർഷത്തെ 'പാട്രൺ ഉമ്മൻ ചാണ്ടി' അവാർഡ് സമ്മാനിച്ചു. ഗാന്ധി ദർശൻ സമിതി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റിയും മാധവ് ഫൗണ്ടേഷൻ ട്രസ്റ്റും സംയുക്തമായാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. അദ്ധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ, വിവിധ സംഘടനകളുടെ രക്ഷാധികാരി എന്നീ നിലകളിൽ ദീർഘകാലമായി അദ്ദേഹം നടത്തിവരുന്ന സേവനങ്ങളെ മുൻനിർത്തിയാണ് ആദരം.
സമൂഹത്തിൽ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പൊതുപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകുന്ന പുരസ്‌കാരം മൊമെന്റോയും പ്രശംസാപത്രവും അടങ്ങുന്നതാണ്. കൊല്ലങ്കോട് കോൺഗ്രസ് പാർട്ടി ഓഫീസിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ വി.സി.കബീർ അവാർഡ് കൈമാറി. ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബാബു, നേതാക്കളായ ശിവശങ്കരൻ, എം.ഷാജു, ബൈജു വടക്കുപുറം, സജേഷ് ചന്ദ്രൻ, നാസർ, മനു മണികണ്ഠൻ, ശിവദാസൻ, ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |