SignIn
Kerala Kaumudi Online
Thursday, 20 August 2026 1.52 AM IST

വിപിൻ വേദഗിരിക്ക് പുരസ്കാരം

vipin

പത്തനംതിട്ട: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച മാദ്ധ്യമ ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ ഫോട്ടോഗ്രാഫർ വിപിൻ വേദഗിരിക്ക്. ഇൗ മാസം 31ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ സലിം പി. ചാക്കോയും കൺവീനർ സക്കീർ ശാന്തിയും അറിയിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായാണ് അവാർഡ്. കോട്ടയം വേദഗിരി കുറുമുള്ളൂർ വള്ളങ്ങാട്ട് വീട്ടിൽ പരേതനായ വി.എൻ.കുട്ടപ്പന്റെയും (റിട്ട. ഉദ്യോഗസ്ഥൻ, ബി.എസ്.എൻ.എൽ) കെ.പി രേവമ്മയുടെയും മകനാണ്. ഭാര്യ. നവനീത സലിം. മക്കൾ: അവന്തിക വിപിൻ, ആദ് വിക് വിപിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA