SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.05 PM IST

റാന്നിയുടെ ദാഹമകറ്റാൻ ജനകീയ പദ്ധതി വരുന്നു

w

റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജനകീയ ജലസംരക്ഷണ പരിപാലന പദ്ധതി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 12 ഗ്രാമപഞ്ചായത്തുകളിലും ജല സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനത്തിലൂടെ ആയിരിക്കും പദ്ധതി നടപ്പാക്കുക. പഞ്ചായത്തുകൾ, വിദ്യാർത്ഥികൾ. യുവജനങ്ങൾ, കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക ജില്ലാ കളക്ടർ ആയിരിക്കും.കേരളത്തിന് മാതൃകയാകുന്ന ജനകീയ ജല സംരക്ഷണ പദ്ധതി എന്ന നിലയിലാണ് ഈ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്. വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും പങ്കാളിത്തമായിരിക്കും മറ്റൊരു വലിയ സവിശേഷത. പദ്ധതിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ 19ന് രാവിലെ 10 30 മുതൽ റാന്നി -നിലയ്ക്കൽ ഭദ്രാസനത്തിന്റെ മന്ദിരം പടി കലമണ്ണിൽ ഉമ്മനച്ചൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വർക്ക് ഷോപ്പ് നടക്കും .

4 നദികളുണ്ട്, പക്ഷേ

പമ്പ, മണിമല, കല്ലാറ് , കക്കാട്ടാറ് നദികളും ഒട്ടേറെ വലിയ തോടുകളും നീർച്ചാലുകളും ഉള്ളപ്പോഴും വേനൽക്കാലത്ത് അതിരൂഷമായ ജലക്ഷാമമാണ് റാന്നിയിലെ ജനങ്ങൾ അനുഭവിക്കുന്നത്. മലയോരമേഖലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ജൽജീവൻ പദ്ധതി ഉൾപ്പെടെ ലക്ഷ്യമിടുന്നുണ്ടെങ്കിലും പൂർണമായ പരിഹാരം കാണാൻ കഴിയുന്നില്ല. ഇൗ സാഹചര്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാന ലാൻഡ് ഡ്യൂസ് ബോർഡിന്റെ നേതൃത്വത്തിൽ റാന്നി നിയോജകമണ്ഡലത്തിലെ മുഴുവൻ വാർഡുകളിലേയും പ്രകൃതി ജലത്തിന്റെ ലഭ്യത , മഴയുടെ അളവ് , ഭൂമിയുടെ ചരിവ് , മണ്ണിന്റെ ഘടന എന്നിവ ഉൾപ്പെടെ ശാസ്ത്രീയമായി പഠിച്ച് വിശദമായ മാർഗരേഖ തയ്യാറാക്കും ഓരോ പ്രദേശത്തും നടപ്പിലാക്കേണ്ട ജലസംരക്ഷണ പ്രവർത്തനങ്ങളും മറ്റ് പദ്ധതികളും ജനകീയമായി നടപ്പാക്കും

പേര് നിർദ്ദേശിക്കാം

പദ്ധതിക്ക് നിർദ്ദേശിക്കുന്നതിന് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് അവസരം . ഈ മാസം 17 വരെയാണ് പേര് നിർദ്ദേശിക്കാം. .തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല പേരായിരിക്കും പദ്ധതിക്ക് ഉപയോഗിക്കുക. മികച്ച പേരിന് സമ്മാനം നൽകും. pramodnarayanmla@gmail.com ഫോൺ 9447269714
.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL