കൂടൽ : അംബേദ്കർ ഉന്നതിയിൽ 44 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തുമൺ അംബേദ്കർ ഉന്നതിയിൽ കലയിൽ പടിഞ്ഞാറേതിൽ അനിലാണ് (44) മരിച്ചത്. സഹോദരൻ സുധീഷാണ് പൊലീസ് പിടിയിലായത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. വീട്ടിൽവച്ച് അനിലും സുധീഷുമായി തർക്കമുണ്ടായി.
തുടർന്ന് മർദ്ദിച്ചതായാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ അനിലിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കൂടൽ എസ്.ഐ ആർ.എം.രജിത്ത്നാഥിന്റെ നേത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |