
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കൃഷി ഭവൻ ഓണം സമൃദ്ധി കർഷകച്ചന്ത ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരംസമിതി അദ്ധ്യക്ഷൻ സനോജ് മേമന ആദ്യ വില്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ, സ്‌ഥിരംസമിതി അദ്ധ്യക്ഷരായ എം.കെ.മനോജ്, മോളി മാത്യു, മേരി ജോൺ, അംഗങ്ങളായ അനിത അനിൽകുമാർ, അനി സുരേഷ്, മോനായി പുന്നൂസ്, ആതിര എസ്.നായർ, പ്രിയ ഷാജി, എം.ടി.സതീഷ്, കൃഷി ഓഫീസർ എം.ടി.മുത്തുസ്വാമി, എസ്.ഷീന, കെ.കെ.സുരേന്ദ്രൻ, വി.കെ.സണ്ണി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |