
പൂവാർ: കോവളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.വിൻസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൂവാറിൽ നടന്ന കൺവെൻഷൻ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ. ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മജു സാം അദ്ധ്യക്ഷനായി. നേതാക്കളായ പി.കെ.സാം ദേവ്,ലെനിൻ,ശിവകുമാർ,ഷിനു,കരുംകുളം ജയകുമാർ,ഫ്രീഡ സൈമൺ,ആര്യദേവൻ,ആതിര,ക്ലീറ്റസ്,ഷാഹുൽ,കബീർ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർത്ഥി അഡ്വ.എം. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |