SignIn
Kerala Kaumudi Online
Saturday, 25 April 2026 4.26 AM IST

ടെക്നോപാർക്കിന് വീണ്ടും അംഗീകാരം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ (ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസ് ഒഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് അഞ്ചാം തവണയും സ്വന്തമാക്കി ടെക്‌നോപാർക്ക്.സാമ്പത്തിക വളർച്ചയും പുരോഗതിയും മികവും നിലനിറുത്തുന്നതിനാണ് അംഗീകാരം.

തുടർച്ചയായി രണ്ട് വർഷം ക്രിസിൽ എ സ്റ്റേബിൾ റേറ്റിംഗ് നിലനിറുത്തിയതിന് ശേഷമാണ്,​ടെക്‌നോപാർക്കിന് 2021ൽ ആദ്യമായി എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് ലഭിക്കുന്നത്.പിന്നീട് 2024 വരെ തുടർച്ചയായി എ പ്ലസ് സ്റ്റേബിൾ റേറ്റിംഗ് ലഭിച്ചു.

ഇതര സ്ഥാപനങ്ങളുമായി കടബാദ്ധ്യതയില്ലാത്തതും,​ലാഭകരവുമായ ടെക്‌നോപാർക്കിന്റെ സാമ്പത്തിക ജാഗ്രതയോടെയുള്ള പ്രവർത്തനം ക്രിസിൽ പരിഗണിച്ചു. മുഴുവൻ ഓഫീസ് സ്ഥലവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക്‌നോപാർക്കിന്റെ വിവിധ ക്യാമ്പസുകളുടെ പ്രവർത്തനം, ക്ലയന്റുകളിലെ വൈവിദ്ധ്യത്തിലൂടെ ഉറപ്പാക്കുന്ന സാമ്പത്തികസ്ഥിരത, ദീർഘകാല സുസ്ഥിരത നിലനിർത്തിക്കൊണ്ട് സാമ്പത്തിക ബാദ്ധ്യതകൾ നിറവേറ്റാനുള്ള കഴിവ് തുടങ്ങിയവയും റേറ്റിംഗിൽ മാനദണ്ഡങ്ങളായി.

ക്രിസിലിന്റെ എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് നേടാനായത് ടെക്‌നോപാർക്കിന്റെ സുസ്ഥിരമായ സാമ്പത്തിക മാതൃകയും വളർച്ചയും അടിവരയിടുന്നതാണെന്ന് ടെക്‌നോപാർക്ക് സി.എഫ്.ഒ വിപിൻ കുമാർ പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.