SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.00 AM IST

കൈക്കൂലി കേസിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ.

vinod-kumar

തിരൂർ: ആയുർവേദിക് വെൽനെസ്സ് സെന്ററിന്

ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ് കുമാറിനെയാണ് (47) മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചതിന് തിരൂർ നഗരസഭയിലെ താത്‌ക്കാലിക വാച്ച്‌മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീനെയും തിരൂർ നഗരസഭയിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടറായ സതീഷിനെയും മലപ്പുറം വിജിലൻസ് സംഘം കഴിഞ്ഞ ജനുവരിയിൽ അറസ്റ്റ് ചെയ്തതിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വിനോദ് കുമാറും കേസിലുൾപ്പെട്ടതായ വിവരം ലഭിച്ചത്. വിനോദ് കുമാർ പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കാൻ 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിൾ പേ വഴിയും വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ