
തൃശൂർ: മാതൃകാപെരുമാറ്റചട്ടം വന്ന അന്നുമുതൽ പൊതു സ്ഥലങ്ങളിൽ പോസ്റ്റർ സ്ഥാപിക്കുന്നതും ചുവരെഴുതുന്നതും ചട്ടവിരുദ്ധമാണെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ ശിഖ സുരേന്ദ്രൻ വ്യക്തമാക്കി. ചട്ടലംഘനം സംഭവിച്ചാൽ അവ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. സ്വകാര്യ സ്ഥലങ്ങളിൽ പോസ്റ്റർ സ്ഥാപിക്കാൻ ഉടമയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ജനറൽ ഒബ്‌സർവർ എസ്. പ്രകാശ്, പൊലീസ് ഒബ്‌സർവർ സുധാകർ എന്നിവർ പ്രതിനിധികളോട് സംസാരിച്ചു. രാമനിലയത്തിൽ ജനറൽ ഒബ്‌സർവർമാരും, പൊലീസ് ഒബ്‌സർവറും രാവിലെ 10 മുതൽ 11 വരെ ഉണ്ടാകും. ജനങ്ങളുടെ പരാതികൾ നേരിട്ട് അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |