
പാവറട്ടി: എസ്.ബി.ഐ ബാങ്കിലെ കസ്റ്റമറുടെ പേഴ്‌സിൽ നിന്നും ഒരു പവന്റെ സ്വർണക്കോയിനും 13,000 രൂപ വിലവരുന്ന ഫോറിൻ കറൻസികളും മോഷ്ടിച്ചയാളെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിൽ നടക്കുന്ന റിനോവേഷൻ വർക്കിനായി വന്ന ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് റായ് ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെത്തിയ പാവറട്ടി പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം ആറു ദിവസത്തോളം തുടർച്ചയായി അന്വേഷിച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. സ്വർണക്കോയിൻ പ്രതിയിൽ നിന്ന് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. പാവറട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആന്റണി ജോസഫ് നെറ്റോ, സബ് ഇൻസ്‌പെക്ടർ അനുരാജ്, എ.എസ്.ഐ: റഷീദ്, സി.പി.ഒമാരായ വിനീത്, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |