SignIn
Kerala Kaumudi Online
Saturday, 25 April 2026 4.31 AM IST

ഹിന്ദു വോട്ട്, പോസ്റ്റർ അറസ്റ്റ്, ബി.ജെ.പി ബാന്ധവം... ആളിക്കത്തി വിവാദങ്ങൾ..!

Increase Font Size Decrease Font Size Print Page
ele

തൃശൂർ: ഗുരുവായൂരിലെ ഹിന്ദു വോട്ട് പരാമർശം, കെ.സി.വേണുഗോപാലിന്റെ ബി.ജെ.പി - സി.പി.എം ബാന്ധവ ആരോപണം, ടി.എൻ.പ്രതാപനെതിരെയുള്ള പോസ്റ്റർ പ്രചാരണത്തിലെ അറസ്റ്റ്.... തിരഞ്ഞെടുപ്പിന് 19 നാൾ മാത്രം ശേഷിക്കെ, ജില്ലയിലെ രാഷ്ട്രീയത്തെ ചൂടുപിടിച്ച് വിവാദങ്ങൾ ആളിക്കത്തുന്നു. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എൽ.എ ഇല്ലെന്നും ഇടത് വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കുന്നില്ലെന്നുമാണ് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേളയിൽ അഡ്വ. ബി.ഗോപാലകൃഷ്ണൻ പറഞ്ഞത്.

അമ്പലക്കള്ളന്മാരും വിരോധികളുമായ എം.എൽ.എമാരാണ് ഗുരുവായൂരിൽ ഉണ്ടായിട്ടുള്ളത്. വിശ്വാസിയായ ഒരു എം.എൽ.എ ഉണ്ടായിട്ടില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിനെതിരെ സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെ രംഗത്തിറങ്ങി. ചട്ടലംഘനത്തിന് കേസ് കൊടുക്കുമെന്ന് സി.പി.എം ഗുരുവായൂർ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. വിഷയത്തിൽ ഗോപാലകൃഷ്ണൻ മാപ്പു പറയണമെന്ന് എൻ.ഡി.എയിലെ സഖ്യകക്ഷിയായ എൽ.ജെ.പിയും ആവശ്യപ്പെട്ടു.

പോസ്റ്ററിൽ തൂങ്ങി വിവാദം

പ്രതാപൻ യൂദാസാണെന്ന് എഴുതിയ പോസ്റ്റർ പ്രചാരണത്തെ തുടർന്ന് മൂന്ന് യുവാക്കൾ അറസ്റ്റിലായതിനെ ചൊല്ലിയും വിവാദം. പോസ്റ്റർ പതിച്ചവർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരാണെന്നാണ് വ്യക്തമായത്. ഒറ്റപ്പാലത്തെ പരസ്യ കമ്പനി ജീവനക്കാരാണ് പോസ്റ്റർ ഒട്ടിച്ചതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നുമാണ് പ്രതാപന്റെ ആരോപണം.

ബി.ജെ.പി - സി.പി.എം ബാന്ധവ ആരോപണം

ബി.ജെ.പിക്ക് ജയിക്കാൻ കളമൊരുക്കുന്നതാണ് ഇടത് സ്ഥാനാർത്ഥി പട്ടികയെന്ന ആരോപണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാളയിൽ രംഗത്തെത്തി. പാലക്കാട്, തൃശൂർ ജില്ലകളിലെ പട്ടിക പരിശോധിച്ചാൽ ഇത് വ്യക്തമാകും. എ ക്ലാസ് മണ്ഡലമായി ബി.ജെ.പി രേഖപ്പെടുത്തിയ മണ്ഡലങ്ങളിലെല്ലാം ദുർബല സ്ഥാനാർത്ഥികളാണ്. പാലക്കാട് എൻ.എം.ആർ.റസാഖിനെ സ്ഥാനാർത്ഥിയാക്കിയത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണം കോൺഗ്രസ് ഉയർത്തുന്നു. തൃശൂരാണ് ബി.ജെ.പിയുടെ മറ്റൊരു എ ക്ളാസ് മണ്ഡലം.

പരസ്യകമ്പനി ജീവനക്കാരുടെ പിന്നിൽ ആരാണെന്നത് അന്വേഷിച്ച് കണ്ടെത്തണം. പോസ്റ്ററുകൾ ഒട്ടിച്ചയുടൻ തന്നെ സി.പി.എമ്മുകാരും ബി.ജെ.പിക്കാരുമാണ് ഇത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തത്.

ടി.എൻ.പ്രതാപൻ
മണലൂരിലെ കോൺ. സ്ഥാനാർത്ഥി.

ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടിക ദുരൂഹം. പാലക്കാട്, തൃശൂർ ജില്ലകളിലെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ഇടതുപക്ഷവും ബി.ജെ.പിയും പരസ്പരം സഹകരിച്ചാണ് മത്സരിക്കുന്നതെന്ന് മനസിലാകും.


കെ.സി.വേണുഗോപാൽ
കോൺഗ്രസ് സംഘടനാ സെക്രട്ടറി

ഗു​രു​വാ​യൂ​രി​ന്റെ​ ​മ​ത​നി​ര​പേ​ക്ഷ​ ​പാ​ര​മ്പ​ര്യം​ ​ത​ക​ർ​ക്കാ​ൻ​ ​ബി.​ജെ.​പി​യു​ടെ​ ​വ​ർ​ഗീ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​ക​ഴി​യി​ല്ല.​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ ​പ്ര​വേ​ശ​ന​ ​സ​മ​ര​കാ​ല​ത്ത് ​മ​ഹാ​ഭൂ​രി​പ​ക്ഷം​ ​ഹൈ​ന്ദ​വ​ ​വി​ശ്വാ​സി​ ​സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് ​പാ​ര​ ​പ​ണി​യു​ക​യാ​യി​രു​ന്നു​ ​ആ​ർ.​എ​സ്.​എ​സ്.​


-സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി

സോ​ഷ്യ​ൽ​ ​മീ​ഡി​യ​ക​ളി​ൽ​ ​പ്ര​ചാ​ര​ണ​ച്ചൂ​ട്..!

തൃ​ശൂ​ർ​:​ ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​ ​ചൂ​ടു​പി​ടി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണം.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വോ​ട്ട​ർ​മാ​രു​ടെ​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ച് ​വാ​ട്‌​സ്ആ​പ്പ് ​ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി​യാ​ണ് ​പ്ര​ചാ​ര​ണം.​ ​സ​ന്ദേ​ശ​ങ്ങ​ളാ​യും​ ​അ​ഭ്യ​ർ​ത്ഥ​ന​ക​ളാ​യും​ ​ഗ്രൂ​പ്പു​ക​ളി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​നി​റ​യു​ക​യാ​ണ്.​ ​എ.​ഐ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​യു​മൊ​ക്കെ​ ​ശ​ബ്ദം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​വോ​ട്ട് ​തേ​ടു​ക​യാ​ണ്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ക​ളി​ൽ​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ക​ഴി​വു​ള്ള​വ​ർ​ക്കും​ ​ഇ​പ്പോ​ൾ​ ​ന​ല്ല​കാ​ല​മാ​ണ്.​ ​പ​റ​യു​ന്ന​ ​തു​ക​ ​ന​ൽ​കാ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ത​യ്യാ​റാ​ണ്.
യു​വ​ത​ല​മു​റ​യെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​മൊ​ബൈ​ൽ​ ​ഒ​രു​ ​കു​റു​ക്കു​വ​ഴി​യാ​ണെ​ന്ന​ ​തി​രി​ച്ച​റി​വാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പ്ര​ചാ​ര​ണം​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്രേ​രി​പ്പി​ക്കു​ന്ന​ത്.​ ​വീ​ടു​ക​ളി​ലെ​ത്തി​ ​നോ​ട്ടീ​സ് ​ന​ൽ​കി​യാ​ൽ​ ​പ​കു​തി​ ​പേ​രും​ ​അ​തൊ​ന്നും​ ​എ​ടു​ത്ത് ​നോ​ക്കു​ക​ ​പോ​ലു​മി​ല്ലെ​ന്ന് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ത​ന്നെ​ ​പ​റ​യു​ന്നു.

മൊ​ബൈ​ൽ​ ​തു​റ​ക്കാ​നാ​കാ​ത്ത​ ​സ്ഥി​തി

സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പ്ര​ചാ​ര​ണം​ ​കൊ​ടു​മ്പി​രി​ ​കൊ​ണ്ട​തോ​ടെ​ ​വാ​ട്സ് ​ആ​പ്പ് ​തു​റ​ക്കാ​ൻ​ ​പ​റ്റാ​താ​യെ​ന്ന് ​വോ​ട്ട​ർ​മാ​രും​ ​പ്ര​തി​ക​രി​ക്കു​ന്നു.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഫോ​ണി​ൽ​ ​നി​റ​യു​ക​യാ​ണ്.​ ​ത​ങ്ങ​ളു​ടെ​ ​ന​മ്പ​റു​ക​ൾ​ ​എ​ങ്ങ​നെ​ ​സം​ഘ​ടി​പ്പി​ച്ചു​വെ​ന്ന​ ​അ​ത്ഭു​ത​ത്തി​ലാ​ണ് ​വോ​ട്ട​ർ​മാ​ർ.​ ​പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മ​ത്സ​രി​ച്ച​വ​ർ​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ച് ​വാ​ർ​ഡു​ക​ളി​ൽ​ ​ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​ത് ​മു​ത​ലാ​ക്കി​യാ​ണ് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​വ്യാ​പ​ക​മാ​യി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

പോ​ളിം​ഗ് ​ഡ്യൂ​ട്ടി​ ​ഉ​ത്ത​ര​വു​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തൃ​ശൂ​ർ​:​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പോ​ളിം​ഗ് ​ഡ്യൂ​ട്ടി​ക്കാ​യി​ ​നി​യോ​ഗി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​ഉ​ത്ത​ര​വു​ക​ൾ​ ​ഓ​ർ​ഡ​ർ​ ​സോ​ഫ്റ്റ്‌​വെ​യ​റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ജി​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റാ​യ​ ​ക​ള​ക്ട​ർ​ ​ശി​ഖ​ ​സു​രേ​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഡ്യൂ​ട്ടി​ക്കാ​യി​ ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​വ​രു​ടെ​ ​ഡ്യൂ​ട്ടി​ ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ബ​ന്ധ​പ്പെ​ട്ട​ ​ഓ​ഫീ​സു​ക​ളി​ൽ​ ​നി​ന്നും​ ​ഓ​ർ​ഡ​ർ​ ​സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ​ ​ല​ഭ്യ​മാ​കു​ന്ന​താ​ണ്.​ ​സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ​ ​ഡ്യൂ​ട്ടി​യ്ക്കാ​യു​ള്ള​ ​ഉ​ത്ത​ര​വു​ക​ൾ​ ​ഡ​ൌ​ൺ​ലോ​ഡ് ​ചെ​യ്ത് ​ബ​ന്ധ​പ്പെ​ട്ട​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ന​ൽ​കി​ ​ഓ​ർ​ഡ​ർ​ ​സോ​ഫ്റ്റ്‌​വെ​യ​റി​ൽ​ ​സെ​ർ​വ്ഡ് ​സ്റ്റാ​റ്റ​സ് ​ചെ​യ്യേ​ണ്ട​താ​ണ്.​ ​പോ​ളിം​ഗ് ​ഡ്യൂ​ട്ടി​ ​ല​ഭി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ,​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​ർ,​ ​ഫ​സ്റ്റ് ​പോ​ളി​ങ് ​ഓ​ഫീ​സ​ർ​ ​എ​ന്നി​വ​ർ​ക്കു​ള്ള​ ​ക്ലാ​സ്സു​ക​ൾ​ 24​ ​മു​ത​ൽ​ ​വി​വി​ധ​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​റു​ക​ളി​ലാ​യി​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​ഉ​ത്ത​ര​വി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​റു​ക​ളി​ൽ​ ​നി​ശ്ച​യി​ച്ച​ ​സ​മ​യ​ക്ര​മ​പ്ര​കാ​രം​ ​ക്ലാ​സ്സു​ക​ളി​ൽ​ ​നി​ർ​ബ​ന്ധ​മാ​യും​ ​പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്നും​ ​മ​തി​യാ​യ​ ​കാ​ര​ണം​ ​ബോ​ധി​പ്പി​ക്കാ​തെ​ ​ട്രെ​യി​നിം​ഗ് ​ക്ലാ​സ്സു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​ട്ട​പ്ര​കാ​ര​മു​ള്ള​ ​ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.

തി​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​വെ​ൻ​ഷൻ

തൃ​ശൂ​ർ​:​ ​യു.​ഡി.​എ​ഫ് ​തൃ​ശൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​മു​ൻ​ ​നി​യ​മ​സ​ഭാ​ ​സ്പീ​ക്ക​ർ​ ​തേ​റ​മ്പി​ൽ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഐ.​പി.​പോ​ൾ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​യു.​ഡി.​എ​ഫ് ​ചെ​യ​ർ​മാ​ൻ​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​മു​സ്‌​ലിം​ ​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സി.​എ.​മു​ഹ​മ്മ​ദ് ​റ​ഷീ​ദ്,​ ​എം.​പി.​വി​ൻ​സെ​ന്റ്,​ ​ജോ​സ് ​വ​ള്ളൂ​ർ,​ ​ബി.​ശ​ശി​ധ​ര​ൻ,​ ​എം.​എ.​ജോ​സ്,​ ​റോ​യ് ​പെ​രി​ഞ്ചേ​രി,​ ​സി.​വി.​കു​ര്യാ​ക്കോ​സ്,​ ​ലോ​ന​പ്പ​ൻ​ ​ച​ക്കാ​പ​റ​മ്പി​ൽ​ ​എ​ന്നി​വ​ർ​ ​മു​ഖ്യാ​തി​ഥി​ക​ളാ​യി.​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​എ.​പ്ര​സാ​ദ്,​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​ജോ​ൺ​ ​ഡാ​നി​യ​ൽ,​ ​മ​ഹി​ള​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ടി.​നി​ർ​മ്മ​ല​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.