SignIn
Kerala Kaumudi Online
Saturday, 27 June 2026 2.01 PM IST

ശിങ്കാരിമേളവും നൈറ്റ് വാക്കും ; വോട്ടർ ബോധവത്ക്കരത്തിൽ വേറിട്ട പ്രചരണം

തൃശൂർ : ഭിന്നശേഷി കുട്ടികളുടെ ശിങ്കാരിമേളം,കുടുംബശ്രീ പ്രവർത്തകരുടെ നൈറ്റ് വാക്ക്, വോട്ടർ ബോധവത്കരണത്തിൽ വേറിട്ട പ്രചാരണവുമായി ജില്ലാ ഭരണകൂടം. പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോമിലെ കുട്ടികളാണ് ശിങ്കാരി മേളം കൊട്ടിതിമർത്തത്. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ഇലത്താളക്കാരും ചുവടുവെച്ചപ്പോൾ നെഹ്‌റുപാർക്കിലെത്തിയ നൂറുക്കണക്കിന് പേർക്ക് ആവേശം പകർന്നു. യുവജനങ്ങളിൽ വോട്ടിംഗ് അവബോധപരിപാടിയായ സ്വീപ് പ്രചാരണത്തിന്റെ ഭാഗമായാണ് നൈറ്റ് വോക്ക് സംഘടിപ്പിച്ചത്. ജില്ലയിലെ സ്വീപ് പ്രവർത്തനങ്ങളുടെ പ്രചാരണത്തിന് ഇതോടെ തുടക്കമായി. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് പങ്കെടുത്തു. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL