
മോദിയും രാഹുൽ ഗാന്ധിയും വി.ഡി.സതീശനും മത്സരിച്ച് നുണ പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭയാനകരമായ 11 വർഷങ്ങളിലൂടെയാണ് മോദി ഭരണത്തിൽ ഇന്ത്യ കടന്നുപോകുന്നത്. കടക്കെണിയിൽപ്പെട്ട് 11 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് ഒന്നരലക്ഷം കർഷകരും തൊഴിലാളികളുമാണ്. തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്കെത്തിയ 3.5 ലക്ഷം പേരും ആത്മഹത്യ ചെയ്തു. എന്നാലിതിൽ ആത്മഹത്യ ചെയ്ത സ്ത്രീകളോ പാട്ടക്കൃഷിക്കാരോ ഭൂരഹിതരോ ആദിവാസി, ദളിത് വിഭാഗങ്ങളോ ഉൾപ്പെട്ടിട്ടില്ല.
വിജു കൃഷ്ണൻ
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം
ശ്രീനാരായണപുരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മുഖ്യമന്ത്രി പിണറായി വിജയനും അഴിമതിയിലും, ജനദ്രോഹത്തിലും ഉറ്റ ചങ്ങാതിമാരാണ്. അഴിമതിക്കാരായ ഇടതുപക്ഷ നേതാക്കൾക്കെതിരെ ഒരു കേസ് പോലും കേന്ദ്ര ഏജൻസികൾ എടുക്കുന്നില്ല. കോൺഗ്രസ് നേതാക്കളെ ഇ.ഡി, ആദായനികുതി വകുപ്പ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു. പിണറായി വിജയൻ വൈദ്യുതമന്ത്രിയായിരിക്കെ പ്രതിയായ എസ്.എൻ.സി ലാവ്‌ലിൻ കേസ് 37 തവണയാണ് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനപ്രകാരം മാറ്റിയത്.
സച്ചിൻ പൈലറ്റ്
എ.ഐ.സി.സി ജനറൽ സെക്രട്ടറി
വടക്കാഞ്ചേരി.
ഇന്ത്യ മുന്നണിയെ ഒന്നിച്ചുനിറുത്താൻ സി.പി.എം വളരെയേറെ ശ്രമിച്ചിട്ടുണ്ട്. ഒന്നിച്ചു മത്സരിക്കാൻ കഴിയാത്ത ഇടങ്ങളിൽ പരസ്പരം ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബി.ജെ.പിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കരുതെന്നുമാണ് ധാരണ. കോൺഗ്രസ് ഇത് തെറ്റിച്ചു. കേസ് കെട്ടിച്ചമച്ചിട്ടും പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് കഴിഞ്ഞില്ല. നിയമസഭയിലേക്കും പാർലമെന്റിലേക്കും ബി.ജെ.പി ജയിച്ചപ്പോൾ കോൺഗ്രസ് വോട്ടുകൾക്ക് എന്ത് സംഭവിച്ചെന്ന് കണക്കുകൂട്ടാൻ അറിയുന്നവർക്ക് മനസിലാകും.
എം.എ.ബേബി
സി.പി.എം ജനറൽ സെക്രട്ടറി
തൃശൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |