
കൊടുങ്ങല്ലൂർ : കാപ്പ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് ചന്ത പള്ളിപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി (30) ആണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി 08.15 ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഴിക്കോട് ജെട്ടി എന്ന സ്ഥലത്ത് പ്രവേശിച്ചതിനാണ് അറസ്റ്റ്. മുഹമ്മദ് ഷാഫി മൂന്ന് വധശ്രമക്കേസ് ഉൾപ്പെടെ പത്ത് ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജോയ് പി.ടി, ജി.എസ്.ഐ ജോഷി സി.എസ്, സി.പി.ഒ അബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |