SignIn
Kerala Kaumudi Online
Saturday, 27 June 2026 1.57 AM IST

സ്വീകരണവും ഐ.ഡി കാർഡ് വിതരണവും

id

ചേലക്കര: ആൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ചേലക്കര മേഖലയുടെ നേതൃത്വത്തിൽ ജില്ലാ, സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും പുതിയ ഐ.ഡി കാർഡ് വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ് സജീവ് വസദിനി, മേഖല പ്രസിഡന്റ് മനോജിന് ഐ.ഡി കാർഡ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സാന്ത്വനം പദ്ധതി തുകയുടെ ചെക്ക് മരണപ്പെട്ട റിൻസൺ വർഗീസിന്റെ ഭാര്യ ടിന്റു ജോസഫ് ഏറ്റുവാങ്ങി. ജില്ലാ വെൽഫെയർ കോർഡിനേറ്റർ കെ.ജി.രാമദാസ് ജില്ലാ വെൽഫെയർ തുകയുടെ ചെക്കും കൈമാറി. ജില്ലാ സെക്രട്ടറി ഷാജി ലെൻസ്മാൻ, പി.ആർ.ഒ അജയൻ, ജൈബിൻ, ജനീഷ് പാമ്പൂർ, ദിലീപ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL