
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പുരോഗമിക്കുന്ന ഹോം വോട്ടിംഗ് നടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഒല്ലൂർ നിയോജക മണ്ഡലത്തിലെ പുത്തൂർ പഞ്ചായത്തിൽ സന്ദർശനം നടത്തി. ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ നിലവിൽ വോട്ട് രേഖപ്പെടുത്തിയത് 10656 പേരാണ്. ജില്ലയിൽ 21814 ഹോം വോട്ടർമാരാണ് ഉള്ളത്. ഹോം വോട്ടിംഗിന്റെ ഭാഗമായി 90 വയസുള്ള തൊഴുതക്കാട് വീട്ടിൽ കൊച്ചമ്മു അമ്മയെ കളക്ടർ നേരിൽ സന്ദർശിച്ച് വോട്ടെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തി. വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രയാസമില്ലാതെ വോട്ടവകാശം വിനിയോഗിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹോം വോട്ടിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |