SignIn
Kerala Kaumudi Online
Saturday, 27 June 2026 11.45 PM IST

കാറ്റിലും മഴയിലും വീടുകൾ തകർന്നു

veedu

തൃശൂർ: കഴിഞ്ഞ ദിവസം ജില്ലയിൽ ഉണ്ടായ വേനൽമഴയിലും ശക്തമായ കാറ്റിലും വീടുകൾ തകർന്നു. പറപ്പൂക്കരയിൽ തൊട്ടിപ്പാൾ വില്ലേജിൽ മുളങ്ങിൽ പുള്ളിശ്ശേരി അയ്യപ്പൻ ഭാര്യ കാർത്ത്യായനിയുടെ ഓടിട്ട വീടിനു മുകളിൽ കവുങ്ങ് വീണു. വേളൂക്കരയിൽ മരം വീണ് നടവരമ്പ് പി.ആർ മൂലയിലെ ചിറയത്ത് മഠത്തിൽ വീട്ടിലെ സുധിയുടെ വീടിന് നാശം സംഭവിച്ചു. കയ്പമംഗലത്ത് തെങ്ങ് കടപുഴകി പള്ളത്ത് കൊച്ചുമോൻ മകൻ വിത്സന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു. മറ്റത്തൂർ വില്ലേജിൽ ചെങ്ങാതുരുത്തി, പള്ളമുറി ഭാഗങ്ങളിൽ തെങ്ങു വീണ് പത്തോളം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മേനോത്ത്, വെളുത്തേടത്ത് കളരിക്കൽ കുടുംബങ്ങളുടെ മതിൽ, ഗേറ്റ് എന്നിവ മരം വീണ് തകർന്നു. ഇന്നലെയും പലയിടങ്ങളിൽ വേനൽ മഴ ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL