SignIn
Kerala Kaumudi Online
Friday, 15 May 2026 10.04 PM IST

മുല്ലനേഴി ജന്മദിന സ്മൃതി കാഴ്ചയുടെ കവിത

photo

തൃശൂർ: മുല്ലനേഴി 78-ാം ജന്മദിന സ്മൃതി കാഴ്ചയുടെ കവിത ഇന്നും നാളെയും അവിണിശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് അഞ്ചിന് 'മുല്ലനേഴിയുടെ പദകോശം ചലച്ചിത്രഗാനങ്ങളിൽ' പ്രഭാഷണത്തിനും 'നാട്ടിലെ പാട്ടുകാർ' പരിപാടിക്കുംശേഷം ആറിന് നടൻ ഇർഷാദ് അലി ഉദ്ഘാടനം ചെയ്യും. മുല്ലനേഴി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ കവി രാവുണ്ണി അദ്ധ്യക്ഷനാകും. കവിതയും വർത്തമാനവും 'പൂക്കാതിരിക്കാൻ എനിക്കാവതില്ലേ', ഫെമിനിച്ചി ഫാത്തിമ ചലച്ചിത്ര പ്രദർശനം എന്നിവയുണ്ടാകും. നാളെ വൈകീട്ട് അഞ്ചിന് മുല്ലനേഴി കവിതകളുടെ അവതരണം, രാവുണ്ണിയുടെ കവിതാസമാഹാരം മുല്ലപ്പൂമ്പാതയിൽ മുല്ലനേഴിയുടെ കുടുംബത്തിനും സമർപ്പിക്കും. ആറിന് ഡോക്യുമെന്ററി മുല്ലനേഴിയുടെ ചലച്ചിത്ര സഞ്ചാരങ്ങൾ,പിറവി സിനിമ പ്രദർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL