
തൃശൂർ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ടി.വി.കെയുടെ പ്രവർത്തനം തൃശൂരിൽ വ്യാപിപ്പിക്കാൻ ആദ്യ കൺവെൻഷൻ ഞായറാഴ്ച്ച തൃശൂരിൽ. 17 ന് വൈകിട്ട് 4 ന് ഗിരിജ തിയേറ്ററിലാണ് കൺവെൻഷൻ. നിലവിൽ ആറു പേരടങ്ങുന്ന ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഇനി ഏരിയ തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കൺവീനർമാരെ നിയമിക്കാനാണ് കൺവെൻഷൻ. പാർട്ടിയുടെ തമിഴ്‌നാട് ആസ്ഥാനത്ത് എത്തി നൂറ്റമ്പതിലേറെ പേർ
മെമ്പർഷിപ്പ് സ്വീകരിച്ചിരുന്നു. നിലവിൽ പല രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവരാണ് വിജയ് ഫാൻസിലുള്ളവർ. ബിജു ആന്റണി ജില്ലാ പ്രസിഡന്റും കെ.എസ്.ജിത്തു സെക്രട്ടറിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
