SignIn
Kerala Kaumudi Online
Friday, 15 May 2026 10.04 PM IST

വി.ഡി. സതീശന് അഭിനന്ദനം

vd

തൃശൂർ: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ അഭിനന്ദനം അറിയിച്ച് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ. ജനങ്ങളുമായുള്ള സതീശന്റെ ആത്മബന്ധവും സേവന രംഗത്തെ അദ്ദേഹത്തിന്റെ പ്രതിബദ്ധതയും മാതൃകാപരമാണെന്ന് ആശംസാ സന്ദേശത്തിൽ വി.പി. നന്ദകുമാർ പറഞ്ഞു. പുതിയ സർക്കാർ ദീർഘ വീക്ഷണത്തോടെയുള്ള സാമ്പത്തിക ആസൂത്രണത്തിലൂടെ വളർച്ചയും പുരോഗതിയും കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക മേഖലയിലെ മുന്നേറ്റവും ജനങ്ങളുടെ സന്തോഷവുമാണ് പുരോഗതി നിർണയിക്കുന്നത്. വി.ഡി. സതീശൻ നയിക്കുന്ന പുതിയ സർക്കാരിന് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL