SignIn
Kerala Kaumudi Online
Saturday, 16 May 2026 2.14 AM IST

സാരഥിയായി സതീശൻ; ആവേശമായി തൃശൂർ

തൃശൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തൃശൂരിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസിനു മുൻപിൽ സമാപിച്ചു. കനത്തമഴയിലും ആവേശം കൈവിടാതെ നടത്തിയ പ്രകടനത്തിന് രാജേന്ദ്രൻ അരങ്ങത്ത്, കെ.വി.ദാസൻ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, രവി ജോസ് താണിക്കൽ,
അനിൽ പുളിക്കൻ, സജീവൻ കുരിയച്ചിറ ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി.രാധാകൃഷ്ണൻ, പി.ജി. ജയദീപ്, പി.ഐ. ഷാനവാസ്, ജയപ്രകാശ് പൂവത്തിങ്കൽ, ഇ.എസ്.ബൈജു, എസ്.ഹരീഷ് കുമാർ, സി.കെ.വിനോദ്, നൗഷാദ് കടങ്ങോട് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ ആഹ്‌ളാദ പ്രകടനം നടത്തി. അധികാരമേൽക്കുന്ന ദിവസം ജില്ലയിൽ വിപുലമായ ആഘോഷപരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പാണ് പാർട്ടി.

ഏ​റെ​ ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ​വി.​ഡി.​സ​തീ​ശ​നെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​നോ​ക്കി​ക്കാ​ണു​ന്ന​ത്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി​രി​ക്കെ​ ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​മു​ന്നി​ൽ​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ,​ ​ഭ​ര​ണ​ത​ല​പ്പ​ത്തേ​ക്ക് ​വ​രു​മ്പോ​ൾ​ ​ശ്ര​ദ്ധ​യോ​ടെ​ ​ഇ​ട​പെ​ടാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു.
-​മ​ത്താ​യി​ക്കു​ഞ്ഞ്,​ ​ക​ട്ടി​ല​പ്പൂ​വ്വം,​ ​തൃ​ശൂ​ർ​

​രാ​ജ്യ​ത്തി​ന് ​ത​ന്നെ​ ​മാ​തൃ​ക​യാ​കാ​വു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ഭ​ര​ണ​മാ​ണ് ​കേ​ര​ള​ ​ജ​ന​ത​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​കീ​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ര​ന്ത​ര​മാ​യി​ ​ഇ​ട​പ്പെ​ട്ടി​രു​ന്ന​ ​നേ​താ​വ് ​മു​ഖ്യ​മ​ന്ത്രി​യാ​കു​മ്പോ​ൾ​ ​വ​ലി​യ​മാ​റ്റം​ ​ഉ​ണ്ടാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.
-​എ.​എ​സ്.​ന​ദീ​റ,​ ​അ​വ​ണൂ​ർ,​ ​തൃ​ശൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL