SignIn
Kerala Kaumudi Online
Saturday, 16 May 2026 2.08 AM IST

തോട്ടം തൊഴിലാളിയുടെ മരണം മലക്കപ്പാറയിൽ റോഡ് ഉപരോധം

boopathi

അതിരപ്പിള്ളി: മലക്കപ്പാറ എസ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം തോട്ടം തൊഴിലാളി മരിച്ചെന്ന് ആരോപിച്ച് തൊഴിലാളികൾ റോഡ് ഉപരോധിച്ചു. തോട്ടം തൊഴിലാളി ഭൂപതി(38)ആണ് കഴിഞ്ഞദിവസം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് മരിച്ചത്. മലക്കപ്പാറ കമ്പനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മറ്റു ആശുപത്രികളിലേക്ക് കൊണ്ടുപോവുകയായിരുന്നു. കമ്പനി എസ്റ്റേറ്റ് ആശുപത്രിയിൽ കാര്യക്ഷമമായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി റോഡ് ഉപരോധിച്ച സമരക്കാരെ പൊലീസ് നീക്കം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL