
തൃശൂർ: ഉസ്ബകിസ്ഥാനിൽ ലൗ ജിഹാദിനിരയായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഹിന്ദു ഐക്യവേദി തൃശൂർ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് പ്രതിഷേധ ചടങ്ങ് സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് ജനറൽ സെക്രട്ടറി സജു പോത്താനി, കോർപ്പറേഷൻ ജനറൽ സെക്രട്ടറി വി.എസ്. മുരളി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വി. മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി ഹരി മുള്ളൂർ, സെക്രട്ടറി മണി വ്യാസപീഠം, താലൂക്ക് സംഘടനാ സെക്രട്ടറി മോഹനൻ, കോർപ്പറേഷൻ ജനറൽ സെക്രട്ടറി വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |