
തൃശൂർ: സംസ്ഥാന പെൻഷനേഴ്‌സ് സംഘ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ വനിതാ വിഭാഗം പ്രവർത്തകർക്കായി സംഘടിപ്പിച്ച വനിതാ ശിബിരം കോർപ്പറേഷൻ കൗൺസിലർ വിൻഷി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് ഗീതാ അരുൺ അദ്ധ്യക്ഷയായി. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ. സ്മിത മുഖ്യാതിഥിയായി. 'വനിതാ ശാക്തീകരണം ഭാരതീയ സങ്കൽപ്പത്തിൽ' എന്ന വിഷയത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല റിട്ട. പ്രൊഫസർ ഡോ. എം.വി. നടേശൻ മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർ പത്മിനി ഷാജി, പി.ബി. ഇന്ദിരാദേവി, ജെ. രമാദേവി, സി. ലക്ഷ്മിക്കുട്ടി, ടി.കെ. വിലാസിനി ടീച്ചർ, ഡോ. പി. ഗീത, പി. ലക്ഷ്മിക്കുട്ടി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ്. ഗോവിന്ദൻകുട്ടി സമാപന പ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |