SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

പോഷകാഹാര വിതരണം: ഭക്ഷ്യ കമ്മിഷൻ അംഗത്തിന്റെ നേതൃത്വത്തിൽ യോഗം

photo

തൃശൂർ: ജില്ലയിലെ പോഷകാഹാര വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശന്റെ നേതൃത്വത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗവും ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിൽ അങ്കണവാടികളുടെ പങ്ക് വലുതാണെന്ന് വിലയിരുത്തിയ കമ്മീഷൻ, നിരന്തര പരിശോധനകളിലൂടെ ഇവയുടെ പ്രവർത്തനം ഉറപ്പാക്കാൻ സൂപ്പർവൈസർമാർക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് നൽകുന്ന അമൃതം ന്യൂട്രി മിക്‌സ് പ്രൊഡക്ഷൻ യൂണിറ്റുകളിൽ പരിശോധന ശക്തമാക്കാനും, ഉത്പന്നങ്ങളുടെ ഗുണനിലവാരവും അനുപാതവും കൃത്യമാണെന്ന് ഉറപ്പുവരുത്താനും സി.ഡി.പി.ഒമാരോട് ആവശ്യപ്പെട്ടു. 2013ലെ ദേശീയ ഭക്ഷ്യ ഭദ്രത നിയമം കാര്യക്ഷമമായി നടപ്പിലാക്കേണ്ടതിനെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. ദിവ്യ, ഇ.ആർ. ലിനി, തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL