SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

photo

കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റിലും കൂളിമുട്ടത്തും തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ഒട്ടേറെ വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചിട്ടുണ്ട്. രണ്ട് കുട്ടികളെ നായ ഓടിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
പെരിഞ്ഞനം വെസ്റ്റ് കാണിവളവ് സ്വദേശി കണ്ണംവീട്ടിൽ രാജുവിന്റെ രണ്ടു കാലിലും കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ രാജു ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിൽ ചികിത്സ തേടി. തിരുവോണം നഗറിലെ പീടികപറമ്പിൽ കുട്ടന്റെ കടയിൽ നിന്നിരുന്ന കുട്ടിയെയും നായ കടിച്ചു. രണ്ട് ആടുകളെയും തെരുവുനായ ആക്രമിച്ചു.അവിടെനിന്ന് തെക്കുഭാഗത്തേക്ക് നീങ്ങിയ നായ കൂളിമുട്ടം സ്വദേശികളായ വത്സൻ, കൃഷ്ണൻകുട്ടി, ജലജ എന്നിവരെയും ആക്രമിച്ചു. മൂന്ന് പശുക്കിടാങ്ങൾക്കും കടിയേറ്റിട്ടുണ്ട്. കൂളിമുട്ടത്ത് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL