
പുതുക്കാട് : മുൻകരുതലും കൃത്യമായ ആസൂത്രണവും ഇല്ലാതെയാണ് ദേശീയ പാത അതോററ്റി പുതുക്കാട് മേൽപ്പാലം നിർമ്മാണത്തിന് തുടക്കം കുറിച്ചതെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം. മുന്നറിയിപ്പ് കൂടാതെ സർവീസ് റോഡ് അടച്ചത് പൊതുജങ്ങൾക്ക് എറെ ബുദ്ധിമുട്ട് ഉണ്ടാക്കി. നിർമ്മാണം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളുമായോ രാഷ്ട്രീയ, സാമൂഹ്യവ്യാപാര രംഗത്തുള്ളവരുമായോ അധികൃതർ ചർച്ച നടത്തിയിട്ടില്ല .നിർമ്മാണം തുടങ്ങും മുമ്പ് ഫൈനൽ ഡിസൈനിംഗ് പ്രസിദ്ധപ്പെടുത്തിയാൽ മാത്രമേ ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയൂ. ദേശീയപാത അതോററ്റി അധികൃതരുമായി പരാതികൾ ചർച്ച ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് സർവ്വകക്ഷി യോഗം ചേരുമെന്നും പ്രസിഡന്റ് രതി ബാബു, വൈസ് പ്രസിഡന്റ് കെ.ജെ ജോജു എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |