SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.34 AM IST

എം.എസ്.ഗിൽ ഓർമ്മയായി

gill

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായിരുന്ന എം.എസ്.ഗിൽ (86) അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന്. 2008ൽ മൻമോഹൻ സിംഗ് സർക്കാരിൽ കായിക- യുവജനക്ഷേമ മന്ത്രിയായിരുന്നു. 2000ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.

പഞ്ചാബ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഗിൽ 1996 ഡിസംബർ മുതൽ 2001 ജൂൺ വരെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നത്. ഗില്ലിന്റെ കാലത്തായിരുന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) നടപ്പാക്കിയത്. ടി.എൻ.ശേഷൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നപ്പോൾ അദ്ദേഹത്തിന് കീഴിൽ തിരഞ്ഞെടുപ്പ് കമ്മിഷനംഗമായിരുന്നു.

രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ കൂടിയാണ് ഗിൽ. 2004ലാണ് കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ എത്തുന്നത്. ഭാര്യ: വിന്നി ഗിൽ. മക്കൾ: നടാഷ, കാവേരി, ഗൗരി. മരണത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MS GILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360