SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.06 AM IST

പൗരത്വത്തിന് മുമ്പേ സോണിയ വോട്ടർപട്ടികയിലെന്ന് ആക്ഷേപം; അന്വേഷിക്കാൻ കോടതി ഉത്തരവ്

soniya

ന്യൂ‌ഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഇടംപിടിച്ചെന്ന ആരോപണം വിശദമായി പരിശോധിക്കാൻ ഡൽഹിയിലെ ദ്വാരക സെഷൻസ് കോടതി ഉത്തരവിട്ടു. 1983ലാണ് സോണിയയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. 1980ൽ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരു ചേർത്തുവെന്നാണ് ആരോപണം.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ഡൽഹിയിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി(എ.സി.ജെ.എം)​ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ഹർജിക്കാരനായ വികാസ് ത്രിപാഠി സമർപ്പിച്ച അപ്പീലിലാണ് ​ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് വിമർശനത്തോടെ റദ്ദാക്കിയത്. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നു,പൗരനല്ലാത്ത ഒരാളുടെ പേര് തട്ടിപ്പു മാർഗങ്ങളിലൂടെ ഉൾപ്പെടുത്തി തുടങ്ങിയ ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞതിന്റെ കാരണങ്ങൾ മജിസ്ട്രേട്ട് കോടതി വ്യക്തമാക്കിയിട്ടില്ല.

കുറ്റകൃത്യം നടന്നതായി ബോദ്ധ്യപ്പെട്ടോ ഇല്ലയോ എന്നതിനെ കുറിച്ചും മിണ്ടാട്ടമില്ല. അത്തരം കാര്യങ്ങൾ പരിശോധിക്കുന്നതിൽ എ.സി.ജെ.എം പരാജയപ്പെട്ടു. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് തേടിയില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ വാദങ്ങൾ കേട്ടില്ല. സോണിയ ഗാന്ധിയെയും പൊലീസിനെയും അടക്കം കേൾക്കണം. അതിനുശേഷം കൃത്യമായ തീരുമാനമെടുക്കണമെന്നും ദ്വാരക കോടതി നി‌‌ർദ്ദേശിച്ചു. വിഷയം മജിസ്ട്രേട്ട് കോടതി സെപ്‌തംബർ 29ന് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, SONIYA GANDHI, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360