തിരുവനന്തപുരം: രണ്ടായിരം രൂപയ്ക്കു മേലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം എല്ലാ കച്ചവടക്കാർക്കും ഒരുപോലെ ബാധകമാകില്ല. ഇത് പൊതുജനങ്ങളിൽ നിന്ന് ഈടാക്കരുതെന്നും നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. തെരുവു കച്ചവടക്കാർ, ചെറുകിട കടകൾ നടത്തുന്നവർ തുടങ്ങിയവർക്ക് ക്യുആർ കോഡ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്കും എം.ഡി.ആർ ഉണ്ടാകില്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പണം അയയ്ക്കുന്നതിലും കടകളിലും പ്രാദേശിക വിപണികളിലും തെരുവ് കച്ചവടക്കാരുടെ ക്യുആർ കോഡ് വഴിയുള്ള പേമെന്റുകളിലും ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കില്ല.അതേസമയം ഇന്ധനം, വിദ്യാഭ്യാസം, ഇൻഷ്വറൻസ്, റെയിൽവേ, ടെലികോം, വൈദ്യുതി, വെള്ളം, പൈപ്പ് വഴി ലഭിക്കുന്ന പ്രകൃതി വാതകം തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് രണ്ടായിരം രൂപയ്ക്കു മുകളിലുള്ള പേമെന്റുകളിൽ ഒരു ഇടപാടിന് അഞ്ചു രൂപ എന്ന ഏകീകൃത എം.ഡി.ആർ ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |