SignIn
Kerala Kaumudi Online
Monday, 11 May 2026 2.23 PM IST

വിജയ്‌ക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കി ഇൻസ്റ്റഗ്രാം; പിന്നിൽ കേന്ദ്രമെന്ന് കോൺഗ്രസ് നേതാക്കൾ

Increase Font Size Decrease Font Size Print Page
vijay

ന്യൂഡൽഹി: ലോക‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിജയ്‌ക്കൊപ്പമുള്ള റീലും ചിത്രവും ബ്ലോക്ക് ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കേന്ദ്രസർക്കാർ ഇടപെട്ടതിനാലാണ് റീലും ചിത്രവും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്‌തതെന്നാണ് കോൺഗ്രസ് മുതിർന്ന നേതാക്കളുടെ ആരോപണം. എന്നാൽ, ഇൻസ്റ്റഗ്രാമിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ടിവികെ നേതാവും നടനുമായ വിജയ് ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ഈ ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. ഒരു മണിക്കൂറിനുള്ളിൽ 12 മില്യൺ ആളുകൾ ഇതിന്റെ റീൽ കണ്ടുവെന്നാണ് വിവരം. രാഹുലും വിജയ്‌യും ഒന്നിച്ചുള്ള ചിത്രം 46 മില്യൺ ആളുകൾ കണ്ടു. പിന്നാലെയാണ് ഇൻസ്റ്റഗ്രാം നീക്കം ചെയ്‌തത്. ഈ സംഭവം ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

എന്നാൽ, ആരോപണങ്ങളെല്ലാം കേന്ദ്രസർക്കാർ നിഷേധിച്ചു. പോസ്റ്റുകൾ നീക്കം ചെയ്തതിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്നും ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, TVK, RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360