
ന്യൂഡൽഹി: നാസിക്ക് ടി.സി.എസിൽ മതംമാറ്റ ശ്രമമെന്ന പരാതിയിലെ പ്രതിയായ പ്രോസസ് അസോസിയേറ്റ് നിദാ ഖാന് മുൻകൂർ ജാമ്യമില്ല. നിദ സമർപ്പിച്ച ജാമ്യാപേക്ഷ നാസിക്കിലെ അഡിഷണൽ സെഷൻസ് കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മതംമാറ്റ ശ്രമങ്ങൾ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളിൽ നാസിക്ക് ടി.സി.എസിലെ 8 ജീവനക്കാരിൽ 7 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഒളിവിൽ കഴിയുന്ന നിദാ ഖാനെ പിടികൂടാൻ തിരച്ചിൽ ഊർജ്ജിതമാണ്. നിദ രണ്ടുമാസം ഗർഭിണിയാണെന്നും,കേസിൽ അന്യായമായി പ്രതി ചേർത്തതാണെന്നുമാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |