ന്യൂഡൽഹി: ' ദീദി, നിങ്ങൾ പരാജയപ്പെട്ടിട്ടില്ല. എത്ര അഭിനന്ദനീയമായ പോരാട്ടമാണ് നിങ്ങളെല്ലാവരും നടത്തിയത് "- കൊൽക്കത്തയിൽ
തൃണമൂൽ അദ്ധ്യക്ഷ മമതാ ബാനർജിയെ വീട്ടിലെത്തി സന്ദർശിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
മമതയുടെ മരുമകനും പാർട്ടി നേതാവുമായ അഭിഷേക് ബാനർജിയും അവിടെയുണ്ടായിരുന്നു. ബംഗാളിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ക്രമിക്കേട് നടത്തിയാണ് വിജയം നേടിയതെന്ന മമതയുടെ ആരോപണം ശരിവച്ചാണ് അഖിലേഷ് കൊൽക്കത്തയിലെത്തിയത്. തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സമ്മർദ്ദത്തിലാക്കി. ആർക്കും സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചില്ല. ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ ഉയർച്ച സഹിക്കാൻ കഴിയാത്ത ബി.ജെ.പി ബലപ്രയോഗത്തിലൂടെയാണ് വോട്ടെടുപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |