SignIn
Kerala Kaumudi Online
Saturday, 16 May 2026 11.43 AM IST

ഓഫീസിലെത്തുന്നത് ഉച്ചഭക്ഷണവുമായി; ഇതുപോലൊരു മുഖ്യമന്ത്രിയെയാണ് സെക്രട്ടറിയേറ്റ് ആഗ്രഹിച്ചത്; വിജയ്യ്ക്ക് കയ്യടി

vijay

ചെന്നൈ: തമിഴ്നാട്ടിൽ 12ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‌യുടെ ഭരണനിർവഹണത്തിൽ ആശ്ചര്യപ്പെട്ട് സെക്രട്ടറിയേറ്റിലെ ജീവനക്കാർ. ഒരു സർക്കാർ ഉദ്യോഗസ്ഥൻ സെക്രട്ടറിയേറ്റിലേക്ക് എത്തുന്നത് എങ്ങനെയാണോ, അതുപോലെയാണ് വിജയ് ഓരോ ദിവസവും മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. അതിൽ കൃത്യനിഷ്ടയാണ് ജീവനക്കാർ ഏറ്റവും ശ്രദ്ധയോടെ നോക്കിക്കാണുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാന സർക്കാർ പരിപാടികൾക്കും നിയമസഭാ നടപടികൾക്കുമായി വിജയ് എത്തുന്നത് നിശ്ചിയിച്ച സമയത്തിനും നേരത്തെയാണ്. നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദിവസം, അദ്ദേഹം രാവിലെ 8.48 ന് വേദിയിലെത്തി. പിറ്റേന്ന് രാവിലെ 9.30ന് നിയമസഭയിൽ നടക്കാനിരിക്കുന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം രാവിലെ 8.45ന് സെക്രട്ടേറിയറ്റിൽ എത്തി. മെയ് 12ന് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിനായി അദ്ദേഹം രാവിലെ 8.55 ന് നിയമസഭയിലെത്തി. ചടങ്ങ് നിശ്ചയിച്ചിരുന്നത് 9.30ന് ആണ്. മെയ് 13ന് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാവിലെ 9 മണിയോടെ അദ്ദേഹം സെക്രട്ടേറിയറ്റിൽ എത്തി.

മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനം അവസാനിതോടെ മുഖ്യമന്ത്രി വ്യാഴാഴ്ച സെക്രട്ടേറിയറ്റിൽ എത്തി തന്റെ പതിവ് ഔദ്യോഗിക ജോലികൾ പുനരാരംഭിച്ചു. രാവിലെ 9.55ന് സെക്രട്ടറിയേറ്റിൽ എത്തുന്ന മുഖ്യമന്ത്രി വൈകിട്ട് നാല് വരെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. ഇതോടൊപ്പം ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം അദ്ദേഹം വീട്ടിൽ നിന്ന് കൊണ്ടുവരികയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുറിയിൽവച്ച് തന്നെ അദ്ദേഹം കഴിക്കുന്നു. വിജയ്‌യുടെ അച്ചടക്കവും ലളിതവുമായുള്ള ഭരണസമീപനത്തെ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും അഭിനന്ദിച്ചതായും പറയപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CHIEF MINISTER, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360