
ന്യൂഡൽഹി: അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളിലൊന്നാണെന്നും ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥയുടെ 51-ാം വാർഷിക ദിനത്തിൽ മോദി എക്‌സിലാണ് പ്രതികരിച്ചത്.
അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമായിരുന്നു. ഭരണഘടന 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയും അവകാശങ്ങളെയും കടമകളെയും പ്രതിനിധീകരിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത കേന്ദ്ര സർക്കാർ വീണ്ടും ഉറപ്പിക്കുന്നു. ഭരണഘടനയാൽ നയിക്കപ്പെടുന്ന, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിലൂന്നിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കും. അടിയന്തരാവസ്ഥയെ എതിർത്തവർക്ക് അദ്ദേഹം അഭിവാദ്യം നൽകി. 2025 മുതൽ നരേന്ദ്ര മോദി സർക്കാർ ജൂൺ 25 'സംവിധാൻ ഹത്യ ദിവസ'മായി ആചരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |