SignIn
Kerala Kaumudi Online
Wednesday, 26 August 2026 9.26 PM IST

നേപ്പാളിലെ മിന്നൽ പ്രളയം: കാണാതായ 384 പേരിൽ 105 ഇന്ത്യക്കാരും,​ മരണസംഖ്യ 66 ആയി

READ ENGLISH VERSION
nepal-flood-

കാഠ്‌മണ്ഡു : നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 16 ആയി ഉയർന്നു. പ്രളയത്തിൽ 384 പേരെ കാണാതായി. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്. കാണാതായവരിൽ 32 പൊലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ഇന്ത്യക്കാരുടെ സഹായത്തിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്. (+977 985 131 6807, +977 970 910 7500).


അതേസമയം ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം കനത്ത നാശം വിതച്ചത്. ഗ്രാമങ്ങളും മാർക്കറ്റുകളും ജലസേചന പദ്ധതികളും ഉൾപ്പെടെ പ്രളയജലത്തിൽ ഒഴുകിപ്പോയി. ഗതാഗതം പൂർണമായി തകർന്നു. മേഖലയിലെ ആറ് പ്രധാന ജല വൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOOD, NEPAL FLOOD DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360