
ഓസ്‌ലോ: നോർവേയിലെ ഹാരാൾഡ് അഞ്ചാമൻ രാജാവ് (89) അന്തരിച്ചു. യൂറോപ്പിലെ പ്രായം കൂടിയ രാജാവായിരുന്നു. രക്തത്തിലെ അണുബാധയ്ക്ക് ചികിത്സയിലിരിക്കെ ഇന്നലെ ഓസ്‌ലോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ സോണ്യ രാജ്ഞി. മാർത്ത ലൂയി, ഹാക്കോൺ എട്ടാമൻ എന്നിവരാണ് മക്കൾ. ഹാക്കോൺ നോർവേയുടെ പുതിയ രാജാവായി അധികാരമേറ്റു. ഹാരാൾഡിന്റെ ആരോഗ്യ പ്രശ്നങ്ങൾ മൂലം 2024 മുതൽ ഹാക്കോൺ ആണ് ചുമതലകൾ നിർവഹിച്ചിരുന്നത്. ഹാക്കോണിന്റെ മകൾ ഇൻഗ്രിഡ് അലക്സാണ്ട്രയെ (22) കിരീടാവകാശിയായും പ്രഖ്യാപിച്ചു. പിതാവ് ഒലവ് അഞ്ചാമന്റെ മരണത്തെ തുടർന്ന് 1991ലാണ് ഹാരാൾഡ് നോർവേ രാജാവായത്. 1968ൽ സാധാരണക്കാരിയായ സോണ്യയെ വിവാഹം കഴിച്ചതോടെ അദ്ദേഹം രാജകീയ നിയമങ്ങളെ മാറ്റിയെഴുതി. പ്രണയിനിയായ സോണ്യയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്ന് അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |