SignIn
Kerala Kaumudi Online
Friday, 28 August 2026 4.57 PM IST

'ഭഗവാൻ  ശിവന്റെ  രൂപം  തെളിഞ്ഞു': നേപ്പാൾ പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് ശിവഭഗവാനെന്ന് തീർത്ഥാടകർ

nepal-flood
നേപ്പാൾ പ്രളയത്തിലെ ഭീതിജനകമായ അനുഭവം പങ്കുവയ്ക്കുന്ന തീർത്ഥാടക

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവച്ച് കൈലാസ മാനസരോവർ യാത്രക്കെത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘം. പ്രളയത്തിൽ നിന്ന് തങ്ങളെ രക്ഷിച്ചത് സാക്ഷാൽ ശിവഭഗവാനാണെന്ന് ഇവർ പറഞ്ഞു. ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയ സംഘം ദേശീയമാദ്ധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

ബുധനാഴ്ച പ്രളയജലം തങ്ങൾക്ക് നേരെ കുതിച്ചെത്തിയപ്പോൾ മലഞ്ചെരുവിൽ ഭഗവാൻ ശിവന്റെ രൂപം തെളിഞ്ഞതായി ഇവർ അവകാശപ്പെട്ടു. 'ഭഗവാന്റെ അനുഗ്രഹം തേടിയാണ് ഞങ്ങൾ ഇവിടെയെത്തിയത്. എന്നാൽ പ്രകൃതിദുരന്തം കാരണം ഞങ്ങൾക്ക് കൈലാസത്തിലെത്താൻ സാധിച്ചില്ല. എന്നാൽ പ്രളയജലം കുത്തിയൊഴുകിവന്നപ്പോൾ മലഞ്ചെരുവിൽ ഞങ്ങൾ ശിവന്റെ മുഖം കണ്ടു.'-തീർത്ഥാടകരിലൊരാള സ്ത്രീ പറ‌ഞ്ഞു.

‌ഞങ്ങളെ രക്ഷിക്കാൻ സാക്ഷാൽ ശിവഭഗവാൻ നേരിട്ടെത്തിയെന്നും പ്രളയത്തിന് പിന്നാലെ അടിഞ്ഞുകൂടിയ ചെളിക്കും അവശിഷ്ടങ്ങൾക്കും ശിവരൂപത്തോട് സാദൃശ്യമുണ്ടായിരുന്നുവെന്നും ഇവർ അവകാശപ്പെട്ടു. "ഞങ്ങൾ 60 പേരടങ്ങുന്ന ഒരു സംഘമായിരുന്നു. മൂന്ന് ബസുകളിലായാണ് എത്തിയത്. പെട്ടെന്ന് നദീതീരത്ത് വലിയൊരു പുക ഉയരുന്നത് കണ്ടു. എന്തോ സ്ഫോടനമാണെന്നാണ് ആദ്യം കരുതിയത്. പിന്നാലെ ചെളി വെള്ളവും പാഞ്ഞെത്തി." - അവർ പറഞ്ഞു.

സംഭവം കണ്ടയുടൻ ജീവൻ രക്ഷിക്കാനായി ഡ്രൈവർ സീറ്റിലൂടെ പുറത്തിറങ്ങി സമീപത്തെ ഒരു കുന്നിൻ മുകളിലേയ്ക്ക് ഓടിക്കയറുകയായിരുന്നെന്നും അവർ വിശദീകരിച്ചു. അതേസമയം, മിന്നൽ പ്രളയത്തിൽ മരണസംഖ്യ 469 ആയി. 1,500ലധികം പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കാണാതായ വിദേശികൾ കൂടുതലും ഇന്ത്യക്കാരാണ്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുപ്രകാരം 178 ഇന്ത്യക്കാരെയാണ് കാണാതായത്. 11പേരെ രക്ഷപ്പെടുത്തി. ഹിമാലയത്തിൽ ട്രക്കിംഗിന് പോയവരും ടിബറ്റിലെ കൈലാസ പർവതത്തിലേക്ക് പോയ ഹിന്ദു തീർത്ഥാടകരും കാണാതായവരിൽ ഉൾപ്പെടുന്നുണ്ട്.

English Summary

Tamil Nadu pilgrims stranded in Nepal's floods claimed divine intervention saved them, reporting Lord Shiva's form appeared on a hillside as torrents approached during their Kailash Manasarovar pilgrimage. The floods have claimed 469 lives, with over 1500 missing, including 178 Indians.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAILASH PRILGRIMS, LORD SHIVA, NEPAL FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360