SignIn
Kerala Kaumudi Online
Saturday, 29 August 2026 8.37 AM IST

ലോകത്തെ പ്രായം കുറഞ്ഞ രാജാവ്: ഉഗാണ്ടയിലെ റുകിഡി നാലാമൻ അന്തരിച്ചു

s

കംപാല: ലോകത്തെ പ്രായം കുറഞ്ഞ രാജാവായി അറിയപ്പെട്ടിരുന്ന ഉഗാണ്ടൻ ഭരണാധികാരി റുകിഡി നാലാമൻ (34) അന്തരിച്ചു. ഉഗാണ്ടയുടെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പരമ്പരാഗത രാജഭരണ പ്രദേശമായ ടോറോയിലെ ഭരണാധികാരിയായിരുന്നു. യു.എസിൽ ക്യാൻസർ ചികിത്സയിലിരിക്കെയാണ് മരണം. 1995ൽ പിതാവിന്റെ മരണത്തെ തുടർന്ന് അധികാരത്തിലേറുമ്പോൾ വെറും മൂന്ന് വയസായിരുന്നു റുകിഡിയുടെ പ്രായം. റുകിഡിയ്ക്ക് 18 വയസ് തികയുംവരെ മാതാവ് ബെസ്റ്റ് കെമിഗിസ ഭരണത്തിന് മേൽനോട്ടം വഹിച്ചു.

തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും പാർലമെന്റുമാണ് ഉഗാണ്ട ഭരിക്കുന്നതെങ്കിലും ടോറോ പോലുള്ള പരമ്പരാഗത രാജഭരണ പ്രദേശങ്ങളെയും നിയമപരമായി അംഗീകരിക്കുന്നുണ്ട്. ഏകദേശം 20 ലക്ഷത്തിലേറെ പേരാണ് റുകിഡിയുടെ ഭരണത്തിന് കീഴിലുണ്ടായിരുന്നത്. റുകിഡി ഔദ്യോഗികമായി അവിവാഹിതനാണ്. എന്നാൽ കിരീടാവകാശിയായി ഒരു രാജകുമാരനുണ്ടെന്നും വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360