SignIn
Kerala Kaumudi Online
Sunday, 30 August 2026 12.38 AM IST

ജോയ് ആലുക്കാസ് ആത്മകഥ 'സ്‌പ്രെഡിംഗ് ജോയ്' കൈമാറി

y

ചോറ്റാനിക്കര: ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസിന്റെ ആത്മകഥയായ 'സ്‌പ്രെഡിംഗ് ജോയ്' ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മാനേജർ രാജീവിന് തമിഴ് ചലച്ചിത്ര നടൻ പ്രശാന്ത് ത്യാഗരാജൻ കൈമാറി. ജോയ് ആലുക്കാസിന്റെ ജീവിതാനുഭവങ്ങളും സംരംഭകത്വത്തിലേക്കുള്ള വളർച്ചയും പ്രതിസന്ധികളെ അതിജീവിച്ച് ബിസിനസ് രംഗത്ത് സ്വന്തമായ ഇടം നേടിയ യാത്രയുമാണ് ആത്മകഥയിലുള്ളത്.ചടങ്ങിൽ ജോയ്ആലുക്കാസ് റീട്ടെയിൽ മേധാവി രാജേഷ് കൃഷ്ണൻ, യുവകവിയും ഗാനരചയിതാവുമായ സനീഷ് ചോറ്റാനിക്കര എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOYALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360