SignIn
Kerala Kaumudi Online
Thursday, 19 September 2024 3.47 AM IST

'ഇന്ത്യക്കാർക്ക് ക്യൂബയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട സഹായങ്ങൾ നൽകും'; അഡ്വ. കെ ജി അനിൽകുമാർ

Increase Font Size Decrease Font Size Print Page
anilkumar

ദുബായ്: ഇന്ത്യക്കാരായ പ്രവാസി വ്യവസായികൾക്ക് ക്യൂബയിൽ വാണിജ്യവ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്ന് ക്യൂബയുടെ ഇന്ത്യയിലെ പുതിയ ട്രേഡ് കമ്മീഷണർ ആയി നിയമിതനായ ഐസിഎൽ ഫിൻകോർപ് സിഎംഡി അഡ്വ. കെ. ജി. അനിൽകുമാർ അറിയിച്ചു.

ക്യൂബയിൽ വാണിജ്യരംഗത്ത് വലിയ സാദ്ധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ ഇന്ത്യൻ വ്യവസായികൾ മുന്നോട്ട് വരണമെന്നും, അതിനനുയോജ്യമായ സംവിധാനങ്ങൾ ദുബായിലും ഇന്ത്യയിലും ഏർപ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 15 വർഷത്തിനുള്ളിൽ 1400 മില്ല്യൺ ഡോളറിന്റെ തൊഴിലവസരങ്ങൾ ഇന്ത്യക്കാർക്ക് ക്യൂബയിൽ ഒരുക്കിക്കൊടുക്കുമെന്നും, ക്യൂബയിലെ വ്യവസായികൾക്ക് ഇന്ത്യയിലും, ഇന്ത്യയിലെ വ്യവസായികൾക്ക് ക്യൂബയിലും വ്യവസായ സംരംഭങ്ങൾ ആരംഭക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുവാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുബായ് പൗരാവലിയുടെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ. കെ. ജി. അനിൽകുമാർ.

ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എന്റർടൈൻമെന്റ് വിഭാഗത്തിലെ കേണൽ അബ്ദുള്ള മുഹമ്മദ് അൽ ബലൂഷി, ഐപിഎഫ് ഫൗണ്ടറും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. കെ. ഫൈസൽ, അറബ് വ്യാപാര പ്രമുഖൻ സ്വാലിഹ് അൽ അൻസാരി, എമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹറൈനി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു. ഡോ.സത്യ കെ. പിള്ള, ആയുർ സത്യ, റിയാസ് കിൽട്ടൻ, മുനീർ അൽ വഫാ, മോഹൻ കാവാലം, ചാക്കോ ഊളക്കാടൻ, കെഎൽ 45 യുഎഇ ചാപ്റ്റർ തുടങ്ങിയവർ പ്രത്യേക ഉപഹാരങ്ങൾ അഡ്വ. കെ. ജി. അനിൽകുമാറിന് നൽകി. ദുബായ് സിറ്റിസൻസ് & റെസിഡന്റ്സ് ഫോറത്തിൽ നിന്നും അഡ്വ. കെ. ജി. അനിൽകുമാർ ആദരവ് സ്വീകരിച്ചു. അനിൽ നായർ കെ. , മുരളി ഏകരുൾ, ICL സ്റ്റാഫ് പ്രതിനിധികളായ റയാനത്ത് അലി, ബൽരാജ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, K G ANILKUMAR, ICL, CUBA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.