രാവിലെ വാവ സുരേഷിന് ഒരു കോൾ. വീടിന് മുന്നിൽ ഒരു മൂർഖൻ പാമ്പ്, വാവ എത്തിയതും രണ്ട് മണിക്കൂർ ഒരേ സ്ഥലത്ത് ഇരുന്ന പാമ്പ് ഇഴഞ്ഞ് നീങ്ങി. വാവ ഓടിയെത്തിയപ്പോഴാണ് മനസിലായത് മൂർഖൻ പാമ്പ് നല്ല ക്ഷീണിച്ചാണ് ഇരിക്കുന്നത്. വേനൽക്കാലം നമ്മെ എല്ലാവരേയും സംബന്ധിച്ച് വളരെ കഠിനമേറിയ കാലമാണ്. മറ്റ് ജീവികളെ സംബന്ധിച്ചാണെങ്കിൽ പറയേണ്ടതില്ല.
ഈ കൊടുംവേനലിൽ തണലും വെള്ളവും തേടിയാകാം മൂർഖൻ എത്തിയത്.വീടിന് അടുത്താണ് നാഗർ ക്ഷേത്രം, മൂർഖനെ വീട്ടിൽ കണ്ടതും വീട്ടിലെ അമ്മ നേരെ നാഗർ ക്ഷേത്രത്തിലേക്ക് നോക്കി കൈകൂപ്പി നിന്നു. മൂർഖൻ പാമ്പിനെ പൈപ്പിന്റെ മൂട്ടിൽ കൊണ്ടുപോയി വാവ വെള്ളം നൽകി,അത് കാണേണ്ട കാഴ്ച തന്നെ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |